താമരക്കുളം ശ്രീ ശങ്കരനാരായണ ആവടയമ്മന്‍ കോവില്‍

വഴിപാടുകള്‍

ഭഗവനായി നിവേദ്യങ്ങളും, പൂജകളും ഉദ്ദിഷ്ടഫലപ്രാപ്തിക്കായി അര്‍പ്പിക്കാവുന്നതാണ്‌. മുടങ്ങിക്കിടക്കുന്ന സത്കാര്യങ്ങളുടെ പുനരാരംഭത്തിനും ലക്ഷ്യപ്രാപ്തിയ്ക്കും, മംഗല്യപ്രാപ്തിയ്ക്കും, പുത്രപ്രാപ്തിയ്ക്കും, ഉന്നത വിദ്യാഭ്യാസത്തിനും തുടങ്ങി ഒട്ടേറെ സത്കാര്യങ്ങളുടെ സര്‍വ്വോപരി മനശുദ്ധിയുടെ സാധ്യത്തിനായും ഇഷ്ടമൂര്‍ത്തിയ്ക്ക്‌ വഴിപാട്‌ സമര്‍പ്പിക്കാവുന്നതാണ്‌. സത്കാര്യങ്ങള്‍ക്കല്ലാതെ കുടിലതന്ത്രങ്ങള്‍ക്കായി ഈശ്വരഭജനവും പൂജയും നടത്തിയാല്‍ ഒരു നിശ്ചിതകാലയളവിനുശേഷം അതിന്റെ തിക്തഫലങ്ങള്‍ സ്വയം അനുഭവിക്കേണ്ടതായി വരുന്നതാണ്‌. അതിനാല്‍ കുടുംബ അഭിവൃദ്ധിയ്ക്കുതകുന്നതാവണം നമ്മള്‍ ക്ഷേത്രത്തില്‍ ചെയ്യുന്ന വഴിപാടുകള്‍

ചിത്തശുദ്ധിയോടെയും ആത്മസമര്‍പ്പണത്തോടെയും ചെയ്ത ക്ഷേത്രദര്‍ശനത്തില്‍ വിഗ്രഹരൂപം പ്രസന്നാത്മകമായി ഹൃദയത്തില്‍, അകക്കണ്ണില്‍ പ്രതിഷ്ഠിച്ച്‌, എപ്പോള്‍ വിചാരിച്ചാലും കണ്ണടച്ചാലും ഓര്‍ത്തെടുക്കാന്‍ പാകത്തില്‍ മനസ്സില്‍ തെളിഞ്ഞു വരുന്നുണ്ടെന്ന ദര്‍ശപുണ്യം കൈക്കലാക്കി, നിലം തൊട്ടുവണങ്ങി വേണം ക്ഷേത്രം വിട്ടിറങ്ങാന്‍. ഏതു പ്രതിസന്ധിസമയത്തും അകമേ നിറഞ്ഞ ഈ ഈശ്വരചൈതന്യം ആത്മരക്ഷാര്‍ത്ഥം എപ്പോഴും നമ്മില്‍ നിന്നു ജ്വലിക്കേണ്ടുന്നതായതരത്തിലുള്ള ഭക്തിയാണു മാനവന്‍ ക്ഷേത്രദര്‍ശനം കൊണ്ട്‌ നേടേണ്ടത്‌. ഭക്തനും ദേവതയും തമ്മിലുള്ള അനിഷേധ്യമായ, അനിര്‍വചനീയമായ, അഭേദ്യമായ ബന്ധമാണ്‌ ഭക്തി. സര്‍വ്വരും സമന്‍മാരായ സ്നേഹപൂര്‍ണമായ ഭക്തി എല്ലാ ഹൃദയങ്ങളിലേയ്ക്കും പരത്തിക്കൊണ്ടാവട്ടേ ഓരോ ക്ഷേത്രദര്‍ശനങ്ങളും.


പേര്
മൊബൈല്‍
ഇമെയില്‍
സന്ദേശം

സന്ദര്‍ശന സമയം : എല്ലാ മലയാള മാസവും ഒന്നാം തീയതി രാവിലേ 5:30 മുതല്‍ 9:30 വരെ. വൈകുന്നേരം 6 മുതല്‍ 7:30 വരെ
© Copyright All rights reserverd by താമരക്കുളം ശ്രീ ശങ്കരനാരായണ ആവടയമ്മന്‍ കോവില്‍