താമരക്കുളം ശ്രീ ശങ്കരനാരായണ ആവടയമ്മന്‍ കോവില്‍

താമരക്കുളം ശ്രീ ശങ്കരനാരായണ ആവടയമ്മന്‍ കോവില്‍

കുലദൈവത്തെ ആരാധിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ പൂര്‍വ്വപിതാക്കന്‍മാരെ ആദരിക്കുന്നു, അതിലൂടെ സ്വയം തന്നെയും മാനിക്കപ്പെടുന്നു. എന്തൊക്കെയോ നമുക്കജ്ഞാതമായകാരണങ്ങളും ജീവിതാനുഭവങ്ങളും കൊണ്ട്‌ നമ്മുടെ പൂര്‍വ്വ പിതാക്കള്‍ ഒരു പ്രത്യേകദേവതയേ ഇഷ്ടദൈവമായും പിന്നീട്‌ കുലദൈവമായും ആരാധിച്ചുതുടങ്ങി. ഒരു പക്ഷേ അക്കാലത്ത് നമ്മുടെ സമൂഹം നേരിടേണ്ടിവന്ന പലപ്രശ്നങ്ങള്‍ക്കും ഈ കുടുംബദൈവം ഒരു പരിഹാരവും ആശ്രയസ്ഥാനമായിരുന്നിട്ടുണ്ടാവണം. തുടര്‍ന്നുള്ള തലമുറകള്‍ കാലാനുസൃതമായിയഥായോഗ്യം യഥാസ്ഥാനം ദേവതാപ്രതിഷ്ഠ നടത്തുകയും തലമുറകളിലേക്കത്‌ ദൈവീകമായികൈമാറുകയും ചെയ്തു. ഇന്നത്തെ തലമുറയിലെത്തിനില്‍ക്കുമ്പോള്‍ കാലാനുയോജ്യമായതരത്തില്‍ മാറ്റങ്ങളോടെ ക്ഷേത്രം പുരോഗതി പ്രാപിച്ചിരിക്കുകയാണ്‌

ചരിത്രം

നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമാണ്‌ ക്ഷേത്രവും ആരാധനാരീതികളും നമ്മോടുപങ്കുവയ്ക്കുന്നത്‌. തമിഴ് നാടിന്റെ ഭാഗമായ തിരുനല്‍വേലിയില്‍ നിന്ന്‌ വിവിധ ക്ഷേത്രനിര്‍മ്മിതിക്കായി തിരുവിതാംകൂറിലെത്തിച്ചേര്‍ന്ന ഒരു ശില്‍പി സമൂഹമാണ്‌ നമ്മള്‍. വൈക്കംമഹാദേവ നിര്‍മ്മിതിയാണ്‌ അതില്‍ പ്രധാനമായത്‌. വൈക്കം ക്ഷേത്രരേഖകളിലും പുരാതനശിലാലിഖിതങ്ങളില്‍നിന്നും ഇതു വ്യക്തമായി മനസിലാക്കാവുന്നതാണ്‌. ക്ഷേത്രത്തില്‍ നിന്ന് അഞ്ചുശിലാ ശാസനങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌ അതിലൊന്ന്‌ തമിഴ്‌ വട്ടെഴുത്തിലും മറ്റുള്ളവഗ്രന്ഥ ലിപിയിലുമുള്ളതാണ്‌...

ചിത്രങ്ങള്‍

ക്ഷേത്ര സ്ഥാനം

പേര്
മൊബൈല്‍
ഇമെയില്‍
സന്ദേശം

സന്ദര്‍ശന സമയം : എല്ലാ മലയാള മാസവും ഒന്നാം തീയതി രാവിലേ 5:00 മുതല്‍ 9:30 വരെ. വൈകുന്നേരം 6:00 മുതല്‍ 7:30 വരെ
© Copyright All rights reserverd by താമരക്കുളം ശ്രീ ശങ്കരനാരായണ ആവടയമ്മന്‍ കോവില്‍